News

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രതിഷേധിച്ച രണ്ട് സ്കൂളുകൾക്ക് വിലക്ക്

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രതിഷേധിച്ച രണ്ട് സ്കൂളുകൾക്ക് വിലക്ക്. തിരുന്നാവായ നാവ മുകുന്ദ സ്കൂളിനും കോതമംഗലം മാർ ബേസിൽ സ്കൂളിനുമാണ് വിലക്ക് ഏർപ്പെടുത്തിയത്. അടുത്ത സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിന്നാണ് രണ്ടു സ്‌കൂളുകള്‍ക്ക് വിലക്കേർപ്പെടുത്തിയത്.

എറണാകുളത്തു നടന്ന കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിനെതിരെയാണ് ഇരു സ്കൂളുകളും പ്രതിഷേധിച്ചത്. സ്‌കൂള്‍ കലാ-‌കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാലങ്ങളില്‍ വിലക്കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിട്ടുള്ളത്.

Most Popular

To Top