രണ്ടര വയസുകാരി കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാർ മുറിവേല്‍പ്പിച്ചു. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആയമാർ ആണ് രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനോട് ഈ കൊടും ക്രൂരത കാണിച്ചത്.
അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് കുട്ടി സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം തുറന്നുപറഞ്ഞത്.
