News

എൻഡിഎ മുന്നണി വിടില്ലെന്ന് ബിഡിജെഎസ്, കുപ്രചരണങ്ങൾ തള്ളുന്നു, തുഷാർ വെള്ളാപ്പള്ളി

എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് കടുത്ത അതൃപ്തിയിലാണെന്നും മുന്നണിമാറ്റത്തിനായി ആലോചനയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ തള്ളി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എൻഡിഎക്കൊപ്പം അടിയുറച്ച് നിൽക്കുമെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിപരീത ചേരികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിഡിജെഎസിന്റെ രൂപീകരണകാലം മുതൽ  എൻഡിഎ സംവിധാനം വളർത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബിഡിജെഎസും മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപിയും പ്രവർത്തിച്ചു വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്തുവാൻ പല കോണിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങൾ പരിപൂർണ്ണമായി പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണെന്ന് തുഷാർ വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അടക്കം കേരളത്തിൽ NDA യ്ക്ക് ഉണ്ടായ രാഷ്ട്രീയ മുന്നേറ്റ വളർച്ച പല രാഷ്ട്രീയ ചേരികളെയും ചൊടിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഏവർക്കും അറിവുള്ളതാണ്. ഇപ്പോൾ ഉയർന്നു വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഇത്തരത്തിലുള്ള ചേരികളിൽ നിന്നും ഉയർന്നു വരുന്ന ആരോപണങ്ങൾ മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular

To Top