ബിസ്സിനെസ്സ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മുൻ യു എസ് എ പ്രസിഡന്റ് ഡൊണാൾഡ് ട്ര൦ മ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തി, ജൂലായ് 11 നെ ആണ് ശിക്ഷ വിധിക്കുന്നത്, പോൺതാരം സ്‌റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗിക ബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്നും കൂടാതെ ഇതിനായി ബിസ്സിനസ്സ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് ട്രംപ്നെതിരെയുള്ള കേസ്,ഇങ്ങനെ ആരോപിക്കപ്പെട്ട 34 എണ്ണത്തിലും ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് ജ്യുറി കണ്ടെത്തി.
2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവെക്കാൻ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്നുമാണ് കേസ്, 2006 ലെ ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ താൻ കണ്ടുമുട്ടിയെന്ന് സ്റ്റോമി ന്യൂയോർക്കിലെ കോടതിയിൽ പറഞ്ഞിരുന്നു. അന്ന് ട്രംപ് ആ ഷോയുടെ അവതാരകനായിരുന്നു,അതിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസിലായതോടെ താൻ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് ആരോപണം
2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവെക്കാൻ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്നുമാണ് കേസ്
