പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്‍റ് നാളെ പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിൻ വഴി പരിശോധിക്കാം. നൽകിയ അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്കൂളും വിഷയവും ഉൾപ്പെടെ ഈ ഘട്ടത്തിൽ മാറ്റാം. ഇതിനു ശേഷം ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
ഈ വർഷം 4,65,960 പേരുടെ അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക രീതിയിൽ ലഭിച്ചിട്ടുള്ളത്. ബോണസ് പോയിന്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയ്ക്ക് അർഹതയുള്ളവർ അപേക്ഷയിൽ അത് ഉൾപ്പെടുത്തണം.പ്രവേശനസമയത്ത് അതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ക്ലാസ് ജൂൺ 24-നു ആരംഭിക്കും.












