News

ടി പി ചന്ദ്രശേഖരൻ വധ കേസ്; ഹൈക്കോടതി വിധിച്ച ശിക്ഷയുടെ ഹർജി സുപ്രീം  കോടതി ഇന്ന്  പരിഗണിക്കും 

ടി പി ചന്ദ്രശേഖരൻ വധ കേസിൽ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ മനോജ്, കെ കെ സി രാമചന്ദ്രൻ എന്നിവർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹർജിയിൽ പറഞ്ഞിരുന്നത് ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്നായിരുന്നു, ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുൻപ് ഈ കേസിലെ മറ്റു പ്രതികൾ നൽകിയ ഹർജിയിൽ സർക്കാർ, കെ കെ രമ, മറ്റു എതിർകക്ഷികൾ എന്നിവർ കോടതി നോട്ടീസ് അയച്ചിരുന്നു.

ഈ കേസിലെ പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ്, എട്ടാം പ്രതി കെ കെ സി രാമചന്ദ്രൻ എന്നിവർ നൽകിയ ഹർജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്. ഗൂഢാലോചന, കൊലപാതകം എന്നി കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തവും, രണ്ടുലക്ഷം രൂപയുമാണ് ഈ പ്രതികൾക്ക് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചിരുന്നത്. ഈ ഒരു വിധി റദ്ധാക്കണമെന്നായിരുന്നു പ്രതികളുടെ ഹർജി.

എന്നാൽ  കേസിൽ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.

Most Popular

To Top