ക്രിസ്മസിനോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും. ക്രിസ്മസിനോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മുൻപ് ഈസ്റ്റർ ദിനത്തിലും മോദി സേക്രഡ് ഹാർട്ട് പള്ളി സന്ദർശിച്ചിരുന്നു.
സിബിസിഐയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. മത നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറ് മണിക്ക് ആണ് കൂടിക്കാഴ്ച. 2022ലെ ഈസ്റ്റര്‍ ദിനത്തിലും പ്രധാനമന്ത്രി ഈ ദേവാലയം സന്ദര്‍ശിക്കുകയും ഒരു ദേവദാരു വൃക്ഷം നടുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിനായി ദേവാലയം ഒരുങ്ങിക്കഴിഞ്ഞു. പ്രാധമിക സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായി. ഒട്ടേറെ പ്രമുഖര്‍ സന്ദര്‍ശിച്ച ദേവാലയം കൂടിയാണിത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.
