കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിന്റെ തെരച്ചിൽ ഇന്ന് അഞ്ചാം ദിനത്തിലേക്ക്, ഇതുവരെയും മരണം 340 , ഇതുവരെയും 206 മൃതുദേഹങ്ങൾ കണ്ടെടുത്തു. 134 ശരീര ഭാഗങ്ങൾ ഇതുവരെയും കണ്ടെടുത്തു, എന്നാൽ സർക്കാർ കണക്കുകൾ അനുസരിച്ചു 210 മരണം സ്ഥിതികരിച്ചിട്ടുണ്ട്, ഇനിയും 206 പേരെ കണ്ടെടുക്കാൻ ഉണ്ട്
മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്,
എന്നാൽ കഴിഞ്ഞ ദിവസം റഡാർ സിഗ്‌നൽ ലഭിച്ച സ്ഥലത്ത് ജീവന്റെ തുടിപ്പ് കണ്ടിരുന്നു. എന്നാൽ രാത്രി ഏറെ നേരത്തെ തെരച്ചലിന് ശേഷം ജീവന്റെ തുടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല, അതിനുശേഷമാണ് രക്ഷാപ്രവർത്തകർ തങ്ങളുടെ രക്ഷാദൗത്യം അവസാനിപ്പിച്ചത്,
അതേസമയം, സംസ്ഥാനത്ത് മഴ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല,
