ത്യാഗത്തിന്റെയും, സമർപ്പണത്തിന്റെയും സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ് മുസ്ലീ൦ മതവിശ്വാസികൾ. ത്യാഗവും, സമർപ്പണവും ഇവയുടെ മഹത്വം വിളിച്ചോതുന്ന ഒരു ആഘോഷമാണ് ഈദ്. ഈദുൾ അദ്ഹ അഥവാ ആത്മസമർപ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.ഭാഷയുടേയും, ദേശത്തിന്റെയും അതിരുകൾ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈ ഈദ് ആഘോഷം, ഭാഷയുടേയും ദേശത്തിന്റെയും അതിരുകളില്ലാതെ മെക്കയിൽ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ.
ഭക്തിനിർഭരമായ കൂട്ടായ്മകൾ ഒരുക്കി, അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ബക്രീദ്, പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രൻ ഇസ്മായിലിനെ അള്ളാഹുവിന്റെ കൽപന മാനിച്ച് ബലിയർപ്പിക്കാൻ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്,
