ഓരോ ദിവസം കഴിയും തോറും വിപണിയിൽ സ്വർണ്ണത്തിന്റെ വില കുതിച്ചുയർന്നുകൊണ്ട് ഇരിക്കുകയാണ്. പവന് 55000 രൂപയ്ക്ക് മുകളിൽ ആയി വില റെക്കോർഡ് ഇടുകയും ചെയ്തു. എന്നാൽ ജനങ്ങൾക്ക് ആശ്വാസം എന്ന പോലെ സ്വർണ്ണത്തിന്റെ വില കുറഞ്ഞിരിക്കുകയാണ്. സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയായി കുറഞ്ഞു 53840 രൂപയായിരിക്കുകയാണ്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയില്‍ എത്തി.
24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോള്‍ 30.50 ഡോളറായി കുറഞ്ഞിരിക്കുകയാണ്.
പണപ്പെരുപ്പം പ്രതീക്ഷിച്ചത് പോലെ കുറയാത്തതിനാലും, ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും പലിശനിരക്ക് കുറയ്ക്കില്ല എന്നുള്ള സൂചനകള്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് നൽകിയിരുന്നു. നിരക്ക് വീണ്ടും വർധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വർഷമായതിനാല്‍ ഡോളർ ദുർബലമാകുന്നതിനോട് യു.എസ് സർക്കാർ താല്‍പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. സ്വർണ്ണവില കുറയുന്നതിന് ഇത് ഇടയാക്കി. ഇതിനൊപ്പം തന്നെ ഇംഗ്ലീഷ് പൗണ്ടു യു.എസ് ഡോളർ സൂചികയും ഉയർന്നത് സ്വർണ്ണവില കുറയുന്നതിന് കാരണമാകുകയു ചെയ്തു.
