News

തൃശൂർ പൂരം കലക്കൽ: എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

തൃശൂർ പൂരം കലക്കൽ: എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് മുഖ്യമന്ത്രി തുടര്‍ നടപടിക്ക് നിര്‍ദേശം നല്‍കും.

600 പേജുള്ളതാണ് റിപ്പോർട്ട്‌. അഞ്ചുമാസം മുമ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്നലെയാണ് എഡിജിപി എം.ആർ അജിത് കുമാർ സമർപ്പിച്ചത്. റിപ്പോര്‍ട്ടില്‍ പാറമേക്കാവ് ദേവസ്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളുന്ന പ്രതികരണമാണ് തിരുവമ്പാടി ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.

പൊലീസിന്റെ അതിക്രമത്തെ തുടര്‍ന്നാണ് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പൂരം നിര്‍ത്തിവെച്ചതെന്നും പല നേതാക്കളെ ബന്ധപ്പെട്ടിരുന്നുവെന്നും തങ്ങള്‍ സുരേഷ് ഗോപിയെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലന്നും തിരുവമ്പാടി ദേവസ്വം അധികൃതര്‍ അറിയിച്ചു.

Most Popular

To Top