News

തൃശൂർ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, വി എസ് സുനിൽകുമാർ

തൃശൂർ പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് സിപിഐ നേതാവ് വി എസ് സുനിൽകുമാർ. സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ ആരോപിച്ചു.പൂരം കലക്കൽ വിവാദത്തിൽ മൊഴി നൽകാൻ എത്തിയപ്പോഴായിരുന്നു സുനിൽകുമാറിന്റെ പ്രതികരണം. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുവെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ തൃശ്ശൂർ രാമനിലയത്തിൽ വെച്ചാണ് മൊഴിയെടുക്കൽ.

പൂരം ചടങ്ങുകൾ മാത്രമാക്കിയതും വെടിക്കെട്ട് നടത്തില്ലെന്ന് പ്രഖ്യാപിച്ചതും ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങളുടെ സാഹചര്യം താൻ വിശദീകരിച്ചുവെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. പൂരം കലക്കലിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Most Popular

To Top