തൃശ്ശൂർ പൂരം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി. അഭിഭാഷകനായ അഡ്വക്കേറ്റ് കെ സന്തോഷ് കുമാറാണ് പരാതിക്കാരൻ. മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്.
സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്നു സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് അഡ്വക്കേറ്റ് കെ സന്തോഷ് കുമാർ പരാതി നൽകിയത്. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ പോലീസ് അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. പൂരം നിലച്ചയുടനെ സുരേഷ് ഗോപിയെ ആംബുലൻസിൽ കയറ്റി എത്തിച്ചതു ദുരൂഹമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന കെ. മുരളീധരനും ആരോപിച്ചിരുന്നു.