നവംബര്‍ 1-നും 19-നും ഇടയില്‍ എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്, ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ. സിഖ് വംശഹത്യയുടെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്നും പന്നൂൻ.
നവംബര്‍ ഒന്നിനും 19-നും ഇടയില്‍ എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുതെന്ന് യാത്രക്കാര്‍ക്ക് ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ബോംബ് ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പന്നൂൻൻറെ പുതിയ ഭീഷണി. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ.
കാനഡയിൽ ഒളിവുജീവിതം നയിക്കുകയാണ് ഇയാൾ. കഴിഞ്ഞ വർഷം ഇതേസമയത്ത് സമാനമായ ഭീഷണി പന്നൂൻ ഉയർത്തിയിരുന്നു. ഖലിസ്താൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലുമാണ് പന്നൂൻൻറെ ഭീക്ഷണി.
