News

സനാതന ധര്‍മ്മത്തെ അവഹേളിച്ചതിനുള്ള മറുപടി ധര്‍മ്മത്തെ സ്‌നേഹിക്കുന്നവര്‍ മുഖ്യമന്ത്രിക്കു നൽകും – സുരേഷ്‌ഗോപി

സനാതന ധര്‍മ്മത്തെ അവഹേളിച്ചതിനുള്ള മറുപടി ധര്‍മ്മത്തെ സ്‌നേഹിക്കുന്നവര്‍ മുഖ്യമന്ത്രിക്കു നൽകുമെന്ന് സുരേഷ്‌ഗോപി. തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തെ കുറച്ചു കാണിക്കാനാണ് പൂരം എടുത്തിടുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. സനാതന ധര്‍മത്തെ അശ്ലീലമെന്ന് ചിത്രീകരിച്ച എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സനാതന ധര്‍മത്തെ അവഹേളിക്കുന്ന ശ്രമങ്ങളില്‍നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ ആവശ്യപ്പെട്ടു. അമ്പലങ്ങളില്‍ ഷര്‍ട്ട് ഇടണോ വേണ്ടയോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

Most Popular

To Top