News

വീട്ടിൽ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റ്; വീട്ടിലെത്തി ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് തിരൂർ സതീശ്

ശോഭാസുരേന്ദ്രന്റെ തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന വാദം തെറ്റെന്നു തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. തിരൂർ സതീശിന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ തിരൂർ സതീശൻ പുറത്തു വിട്ടിരിക്കുന്നത്.

സതീശിന്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാസുരേന്ദ്രൻ പറഞ്ഞിരുന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ആണ്. ബിജെപിയെ തകര്‍ക്കാനുള്ള സിപിഐഎമ്മിന്‍റെ ശ്രമങ്ങളാണ് ഇതെന്നും, പറയുന്നത് സതീശാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്‍ററാണ് ശോഭ സുരേന്ദ്രൻ പറഞ്ഞു.

ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പ്രതികരിച്ചു.

Most Popular

To Top