News

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം നാളെ; സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപുറത്ത് 

നാളെ മൂന്നാം  മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത്, ഇന്ന് മുതൽ ഓഗസ്റ്റ് 12  വരെയാണ് പാർലമെന്റിന്റെ ഇരു സഭകളും സമ്മേളിക്കുന്നത്, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ നേർചിത്രമായ സാമ്പത്തിക സർവേ ഇന്ന് സമർപ്പിച്ച ശേഷം ധനമന്ത്രി നിർമല സീതാരാമൻ നാളെ പൂർണ ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിൽ കേരളത്തിന്റെ  നിർണായകമായ കോഫി പ്രൊമേഷൻ ആൻഡ് ഡെവലപ്മെന്റ് , റബർ പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ് അങ്ങനെ തുടങ്ങിയ  ആറ് ബില്ലുകളാകും അവതരിപ്പിക്കുന്നത്

കൂടാതെ കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിന്റെ ബജറ്റും ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.  1934-ലെ എയർക്രാഫ്റ്റ് ആക്ടിന് പകരം ഭാരതീയ വായുധാൻ വിധേയക്, സ്വാതന്ത്ര്യത്തിന് മുൻപുള്ള നിയമത്തിന് പകരമായി ബോയിലേഴ്സ് ബിൽ എന്നിവയും അവതരിപ്പിക്കും

ഇപ്പോൾ ഏഴ്മാത്തെ ബജറ്റാണ് നിർമ്മല  സീത രാമൻ അവതരിപ്പിക്കുന്നത്. വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്. നാ​ഗപട്ടണം വലിയപള്ളി മുതൽ തൃശൂർ‌ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി തന്നെ നിർദേശം വച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഈ സമ്മേളനത്തിന് മുന്നോടിയുള്ള സർവ്വകക്ഷിയോഗം ചേർന്നിരുന്നു

Most Popular

To Top