പിഡിപി നേതാവ് അബ്ദുൽ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം 7 പവനും പണവും കവർന്നു. ഹോം നഴ്സ് ആയിരുന്ന തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദിനെ (23) ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.
മഅദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബിയുടെ പരാതിയിലാണ് തിങ്കളാഴ്ച തിരുവനന്തപുരം സ്വദേശി റംഷാദിനെ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. മഅദനിയുടെ പിതാവ് കറുകപ്പിള്ളിയിലെ വീട്ടിലാണു കഴിയുന്നത്. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു റംഷാദ്.
4.6 പവൻ സ്വർണവും 7500 രൂപയും ആണ് കവർന്നത്. റംഷാദ് 30 ഓളം കേസുകളിൽ പ്രതിയാണ്.
