യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും തമ്മിലുള്ള മത്സരം മുറുകുന്നു. അമേരിക്കയിലെ ഹിന്ദുവംശജരുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചു. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മൂന്നുദിവസംമാത്രം ശേഷിക്കേയാണ് ഈ പ്രഖ്യാപനം ഡൊണാൾഡ് ട്രമ്പ്
നടത്തിയത്.
ഡൊണാൾഡ് ട്രമ്പ് എക്സിൽ കുറിച്ച സന്ദേശത്തിലൂടെ ,പ്രധാനമന്ത്രി നരേന്ദ്രമോദിയെ നല്ലമിത്രം എന്ന് വിശേഷിപ്പിച് ട്രമ്പ് .ഹിന്ദു വിരുദ്ധ അജണ്ടകളിൽ നിന്നും ഹിന്ദുക്കളെ മോചിപ്പിക്കുമെന്നും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും തീവ്ര ഇടതുകളിൽ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും,എക്സിൽ കുറിച്ച തന്റെ ദിപാവലി സന്ദേശത്തിലൂടെ ട്രമ്പ് ഉറപ്പുനൽകുന്നു. അധികാരത്തിലെത്തിയാൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രമ്പ് കൂട്ടിച്ചേർക്കുന്നു. ഇതിനെ ഹിന്ദു സമൂഹം ഹാർദ്ദവമായി സ്വീകരിക്കുയും ചെയ്യുന്നുണ്ട്. പ്രെസിഡന്റിനേയും വൈസ് പ്രെസിഡന്റിനേയും തിരഞ്ഞെടുക്കുന്ന യൂ എസ് ഇലക്ഷൻ 2024 ,നവംബർ 5 നാണ് നടക്കുന്നത്.
