Film news

അങ്ങനെ സ്ത്രീ പറയുന്നതെല്ലാം വിശ്വസിക്കരുത്; യാതാർഥ്യം എപ്പോഴും മറുവശത്ത് , കൊല്ലം തുളസി 

സ്ത്രീ പറയുന്നതെല്ലാം  ശരിയാണെന്ന് വിശ്വസിക്കരുത്  നടൻ കൊല്ലം തുളസി പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെയാണ് നടന്റെ ഈ പ്രതികരണം. ഇതിന്റെ യാതാർഥ്യം എപ്പോഴും മറുവശത്താണ്. തെറ്റ് മാത്രമുള്ള ഈ നാട്ടിൽ തെറ്റാതിരിക്കുകയാണ് ഏറ്റവും വലിയ തെറ്റെന്ന് വിചാരിക്കുന്നവരാണ് എല്ലാവരും.ഇന്നത്തെ കാലത്ത് സിനിമ തെറ്റ് എന്ന് പറയുന്നവരാണ് കൂടുതലും, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുന്നത് ഒരു ആധികാരികമായ റിപ്പോർട്ട് ഒന്നുമല്ല

അതിനൊരു ജുഡീഷ്യൽ അടിത്തറ ഒന്നുമില്ല. ഒരു കേസ് തെളിയിക്കണമെങ്കിൽ വാദിയുടെയും പ്രതിയുടെയും വാദങ്ങൾ കേൾക്കണം. അല്ലാതെ കേസ് തെളിയിക്കാൻ കഴിയില്ല, ഇവിടെ വാദിയുടെ വാദംമാത്രമാണ്  കേൾക്കുന്നതെന്നും  നടൻ പറഞ്ഞു. ഇപ്പോൾ മരിച്ചവരെ കുറിച്ച് പോലും പറയുന്നുണ്ട്, അങ്ങനെ അവരെ ഇനിയും പറഞ്ഞിട്ട് എന്താണ് കാര്യം, പലരുടെയും ആഗ്രഹം ‘അമ്മ സംഘടന രണ്ടക്കണമെന്നാണ് കൊല്ലം തുളസി പറയുന്നു.

സിനിമാക്കാരെ ആക്ഷേപിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുകയാണ്. ചുമ്മാതെ അനാവശ്യം പറയുന്നത് ശരിയായ പ്രവണതയല്ല. സിനിമയിൽ മാത്രമല്ല, ഏതു മേഖലയിലാണ് തെറ്റില്ലാത്തത് നടൻ പറയുന്നു .

Most Popular

To Top