News

മുസ്ലിം ആയി ജനിച്ചു ജീവിക്കുന്നത് അങ്ങനെയല്ല.., ശരിയത്ത് നിയമം ബാധകമാക്കരുതെന്ന് മലയാളി യുവതി, ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി

മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം (ശരീഅത്ത് നിയമം) ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് അവിശ്വാസിയായ മുസ്ലിം മലയാളി യുവതി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ആലപ്പുഴ സ്വദേശിനിയും എക്സ് മുസ്ലിംസ് സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സഫിയ പി.എം സമർപ്പിച്ച ഹർജിയിലാണ് നടപടി.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസുമാരായ സഞ്ജയ് കുമാറും കെ.വി വിശ്വനാഥനും അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നാലാഴ്ചത്തെ സമയം അനുവദിച്ചു. ഇസ്ലാമിൽ വിശ്വാസമില്ലെങ്കിലും ശരിഅത്ത് നിയമങ്ങൾ ജീവിതത്തെ ബാധിക്കുന്നതാണ് സഫിയെ കോടതിയിൽ എത്തിച്ചത്.

ശരിയത്ത് നിയമപ്രകാരം പെൺകുട്ടികൾക്ക് ഉമ്മയുടെ സ്വത്തിന്റെ മൂന്നിൽ ഒന്ന് മാത്രമേ കിട്ടൂ. ബാക്കി സഹോദരന് പോകും. ഇത്തരം നിയമം തന്റെ ജീവിതത്തിൽ ആവശ്യമില്ലെന്നും. സ്ത്രീ വിരുദ്ധമായതിനാൽ ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ സഫിയ അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

ഇസ്ലാമിൽ വിശ്വാസമില്ലെങ്കിലും ശരിഅത്ത് നിയമങ്ങൾ ജീവിതത്തെ ബാധിക്കുന്നതാണെന്ന് സഫിയ

Most Popular

To Top