ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനയുള്ള ശ്രമം വളരെ വൈകിപ്പിക്കുന്നു എന്നാണ് അർജുന്റെ കുടുംബക്കാർ പറയുന്നത്. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഷിരൂരിൽ നിന്നും എത്തുന്നത് എന്നും അവർ കൂട്ടിച്ചേർത്തു, അവിടെ തിരച്ചിൽ മനപൂർവം വൈകിപ്പിക്കുവാണെന്നാണ് അർജുൻറ് സഹോദരി ഭർത്താവ് ജിതിൻ പറയുന്നത്. ഈ പ്രശനത്തിൽ ജില്ലാഭരണകൂടത്തിന് തുടർച്ചയായ വീഴ്ച്ചയാണ് സംഭവിക്കുന്നത്
ജില്ലാ ഭരണകൂടം വെള്ളം കുറയുന്നത് നോക്കി നിൽക്കുന്നുവെന്നും മറ്റ് പ്ലാനുകൾ ഇല്ലെന്നും അർജുൻ്റെ കുടുംബം ആരോപിച്ചു, എ കെ എം അഷ്റഫ് എം എൽ എ വെള്ളിയാഴ്ച അറിയിച്ചത് അടിയൊഴുക്ക് 4.5 നോട്സ് എന്നാണ്. എന്നാൽ ജില്ലാ കളക്ടർ വിപരീതമായി പറയുന്നു ജിതിൻ പറഞ്ഞു. അതുപോലെ അവലോകന യോഗം ഉണ്ടെന്ന് കർണാടക ചീഫ് സെക്രട്ടറി പറയുന്നുഎന്നാൽ അങ്ങനെ ഒരു യോഗം ഇല്ലെന്ന് കളക്ടർ പറയുന്നുവെന്നും കുടുംബം പറഞ്ഞു,
