രാജ്യാന്തര അവയവ കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ ഏജന്റിനെ തേടി അന്വേഷണ സംഘം സേലത്തെ എത്തി, ഈ കേസിലെ മുഖ്യ കണ്ണിയായി കരുതുന്ന ഷമീറിനെ തേടി ചെന്നയിലെത്തിയ പോലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മറ്റൊരു സംഘം സേലത്തെ എത്തിയത്, ഇതിന്റെ ആരോപണത്തെ തുടർന്ന് സേലത്തെ മൂന്ന് ആശുപത്രികൾ കേന്ദരീകരിച്ചു 2015 ൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.
സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ആശുപത്രികളുടെ പരിസരങ്ങളിൽ ചില പ്രത്യേക ദിവസങ്ങളിൽ റോഡപകടങ്ങൾ പെരുകിയതും, ഇവരിൽ പലർക്കും ആശുപത്രിയിലെ ചിക്ത്സക്കിടയിൽ മസ്‌തിഷ്‌ക മരണംമരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്തതും വലിയ വാർത്തയായിരുന്നു.ഇങ്ങനെ മരിക്കുന്നവരുടെ അവയവങ്ങൾ സർക്കാരിൻറെ പട്ടികയിലുള്ള രോഗികളായ സ്വീകർത്താക്കൾക്ക് ലഭ്യമാകുന്നില്ലായിരുന്നു എന്നായിരുന്നു തമിഴ് നാട് സർക്കാരിനെ ലഭിച്ച പരാതി, ഇങ്ങനൊരു പട്ടിക മറികടന്ന് അവയവങ്ങൾ വിദേശികൾക്കു വിൽക്കുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.
