ഷിരൂർ മണ്ണിടിച്ചിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പ്രതിസന്ധിയിൽ, തിരച്ചിലിനായി കേരളം ഡ്രഡ്ജിങ് മെഷിൻ തന്നില്ലെന്ന് കർവാർ എം ൽ എ പറഞ്ഞു, ടെക്‌നീഷ്യനെ ആരോഗ്യപ്രശ്നം ഉണ്ടെന്നാണ് അവിടുന്ന് മറുപടി ലഭിച്ചതെന്നും എം ൽ എ പറയുന്നു. പുഴയിൽ മണ്ണുമാറ്റി പരിശോധന നടത്തുമെന്നും ,ഡ്രഡ്ജിങ് മെഷ്യൻ ഗോവയിൽ നിന്നും വരുത്തിക്കുമെന്നും, അവിടുത്തെ സർക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും കർവാർ എം ൽ എ പറഞ്ഞു
അതേസമയം കഴിഞ്ഞ ദിവസം വാഹനത്തിന്റെ ഭാഗം കിട്ടിയ സ്ഥലത്തെ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. തെളിഞ്ഞ വെള്ളമായതിനാൽ ഇപ്പോൾ പുഴയുടെ ഉൾഭാഗം കാണാൻ കഴിയുന്നുണ്ടെന്നും ഈശ്വർ പറയുന്നു.
ഇന്നത്തെ തെരച്ചിൽ ഒന്നും കണ്ടെത്താനായില്ല, എന്നാൽ നാളെയല്ല മറ്റെന്നാൾ വീണ്ടും തെരച്ചിൽ നടത്തുമെന്നും മാൽപെ പറയുന്നു. ജാക്കി കണ്ടെത്തിയത് മുപ്പത് അടി താഴ്ചയിൽ നിന്നാണ്, ഈ സ്ഥലത്തു തെരച്ചിൽ നടത്തി എന്നാൽ ഒന്നും കണ്ടുകിട്ടാറായില്ല എന്നും അദ്ദേഹം പറഞ്ഞു
