കോഴിക്കോട് സ്വദേശി അർജുന് കണ്ടെത്താനുള്ള രക്ഷാദൗത്യം വളരെ ഗൗരവമേറിയതെന്ന് കർണ്ണാടക ഹൈ കോടതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈ കോടതി നോട്ടീസ് അയച്ചു. നാളെ തന്നെ ഇരു സർക്കാരുകളും മറുപടി നൽകണമെന്നും ഹൈ കോടതി ഉത്തരവിട്ടു. ഇതുവരെയുള്ള രക്ഷാ ദൗത്യത്തിൻ്റെ വിവരങ്ങൾ കർണാടക ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചു. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
ഹൈ കോടതിയെ രണ്ടു മലയാളി അഭിഭാഷകർ ആണ് സംഭവുമായി ബന്ധപെട്ടു സമീപിച്ചത്. ഉച്ചക്ക് രണ്ടരക്കാണ് ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ച് ഹര്‍ജി പരിഗണിച്ചത്, കഴിഞ്ഞ ദിവസം ഈ രണ്ടു മലയാളി അഭിഭാഷകർ ഹൈ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് ഹൈകോടതിയിലെത്തിയത്.
