സംസ്ഥാനത്ത് മഴ കനക്കുന്നു. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ,വയനാട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്, തെക്കൻ തെലുങ്കാനക്ക് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുകയാണ്
മഹാരാഷ്ട്ര മുതൽ തെക്കൻ കേരള തീരത്തിന് സമീപം വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ഈ ശക്തമായ മഴ, ഉയർന്ന തിരമാലക്കും, കടലാക്രമണത്തിനും സാധ്യത, അതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി കാലാവസ്ഥ വകുപ്പ്
