സ്വന്തം അഭിപ്രായങ്ങൾ എല്ലാം തന്നെ തുറന്ന് പറയുന്ന വ്യക്തിയാണ് പ്രശസ്‌ത ടെലിവിഷൻ നടി പവിത്ര പുനിയ. .അടുത്തിടെ, സോഷ്യൽ മീഡിയയിൽ മതപരിവർത്തനത്തെക്കുറിച്ച് പവിത്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ പങ്കാളിയായിരുന്ന ഇജാസ് ഖാനുമായി ബന്ധപ്പെട്ട് പൂനിയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. 2020ൽ സൽമാൻ ഖാന്റെ ബിഗ് ബോസ് 14 പരിപാടിയിലൂടെയാണ് പവിത്ര ഇജാസ് ഖാനുമായി കണ്ടുമുട്ടുന്നത് .പവിത്ര പുനിയയും ഇജാസ് ഖാനും ഏകദേശം 3 വർഷത്തോളം പരസ്പരം ഡേറ്റിംഗ് നടത്തി. പെട്ടെന്ന് അവരുടെ വേർപിരിയൽ വാർത്ത എല്ലാവരെയും തന്നെ ഞെട്ടിപിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഒരു ആരാധകൻ പവിത്രയെ ഇസ്ലാം മതം സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്തതാണ് ചർച്ചാവിഷയമായിരിക്കുന്നത്. ഈ ചോദ്യത്തിന് പവിത്രയുടെ മറുപടി വളരെ പരുഷമായിരുന്നു. ” എന്നെ പഠിപ്പിക്കാൻ ശ്രമിക്കരുത്, അല്ലെങ്കിൽ എനിക്ക് സനാതന ധർമ്മത്തെക്കുറിച്ച് പഠിപ്പിക്കേണ്ടി വരും”. മതം വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല എന്നും പവിത്ര മറുപടി നൽകി.
