News

ക്ഷേത്രത്തിലെ തീർത്ഥ ജലം എസിയിൽ നിന്ന് ഒഴുകിയെത്തിയതെന്നുള്ള പ്രചാരണം തെറ്റ്

ക്ഷേത്രത്തിലെ തീർത്ഥ ജലം എസിയിൽ നിന്ന് ഒഴുകിയെത്തിയതെന്നുള്ള പ്രചാരണം തെറ്റ്. യുപിയിലെ മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്നും വരുന്ന ജലം, ശ്രീകൃഷ്ണ ഭഗവാന്റെ പാദത്തിൽ നിന്നുള്ള ചരണാമൃതം എന്ന പേരിൽ വിശ്വാസികൾ തീർത്ഥമായി സേവിക്കുകയായിരുന്നു.

എന്നാൽ ഇതു ചരണാമൃതമല്ലെന്നും എസിയിൽ നിന്ന് വരുന്ന വെള്ളമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും പറഞ്ഞു ഒരാൾ ഈ വീഡിയോ പകർത്തുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കിടയായി. സംഭവത്തിൽ ക്ഷേത്ര പുരോഹിതൻ ഇതിന്റെ സത്യാവസ്ഥയുമായി രംഗത്തു വന്നിരിക്കുകയാണ്. ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്നും വരുന്ന ജലം, ശ്രീകൃഷ്ണ ഭഗവാന്റെ പാദത്തിൽ നിന്നുള്ള ചരണാമൃതം തന്നെയാണെന്നും ഭഗവാന്റെ ശ്രീകോവിലിനുള്ളിൽ എ സി സ്ഥാപിച്ചിട്ടില്ലെന്നും പുരോഹിതൻ ശാലു ഗോസ്വാമി പറഞ്ഞു.

Most Popular

To Top