ഗുണ്ടാ നേതാവ് ഓം പ്രകാശിനെ മുൻപരിചയം ഇല്ല, ശ്രീനാഥിൻറെയും പ്രയാഗയുടെയും മൊഴികൾ ശരിവെച്ച് പൊലീസ്. ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയോടും പ്രയാഗ മാർട്ടിനോടും രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത് എന്നാൽ എത്തിയത് വൈകിട്ടോടെയാണ്. നടൻ സാബുമോനാണ് പ്രയാഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്. അതേസമയം ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു.
ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് നാല് മണിക്കാണ്. ഏഴ് മണിയോടെ ഇരുവരും മുറി വിട്ട് ഇറങ്ങി. ചോദ്യം ചെയ്തത് സിസിടിവി ദൃശ്യങ്ങൾ അടക്കം കാണിച്ചുകൊണ്ടാണ്. ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്ന് എന്ന് പ്രയാഗ മാർട്ടിൻ മൊഴി നൽകിയത്.
ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകി. ഇരുവരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും.
