Film news

ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ഹര്‍ജിക്കാര്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം എടുത്ത കേസുമായി മുന്നോട്ടു പോവാൻ താത്പര്യമില്ലെന്ന് ഹർജിക്കാർ. കേസിൽ താത്പര്യമില്ല, പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകാൻ താത്പര്യമില്ല. കമ്മറ്റിയുടെ മുന്നിലാണ് മൊഴി നൽകിയതെന്നും പരാതിയല്ല നൽകിയതെന്നും ഹർജിക്കാർ വ്യക്തമാക്കി.

മാല പാർവതി ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. താത്പര്യമില്ലാത്തവരുടെ മൊഴിയടുക്കാൻ നിർബന്ധിക്കേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി. കേസ് ഡിസംബർ 19 ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.

Most Popular

To Top