News

കണ്ണൂരിൽ ആംബുലൻസിന് വഴി കൊടുക്കാതെ തടഞ്ഞു രോഗി മരിച്ചു ,കാർ ഓടിച്ചത് ഡോക്ടർ

കണ്ണൂരിൽ ആംബുലൻസിന് വഴി കൊടുക്കാതെ തടഞ്ഞു രോഗി മരിച്ചു. കാർ ഓടിച്ചത് പിണറായി സ്വദേശി ഡോ. രാഹുൽ രാജ് ആണെന്നു കണ്ടെത്തി. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചു.

കളറോഡ് ടി.പി.ഹൗസിൽ ഇ.കെ.റുഖിയയെ (70) ആണ് മരിച്ചത്. മട്ടന്നൂരിലെ ആശുപത്രിയിൽനിന്നു തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ കാർ വഴികൊടുത്തില്ലെന്നാണു പരാതി. കഴിഞ്ഞ ദിവസം എരഞ്ഞോളി നായനാർ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. ആശുപത്രിയിൽ എത്തിച്ച റുക്കിയ അൽപസമയത്തിനകം തന്നെ മരിച്ചു. രോ​ഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചതാണ് മരണകാരണമെന്നാണ് ആരോപണം.

Most Popular

To Top