News

ഗോപൻ സ്വാമിയുടെ സമാധി മണ്ഡപം തുറക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു, ചർച്ചക്ക് ശേഷം തുടർനടപടി

ഗോപൻ സ്വാമിയുടെ സമാധി മണ്ഡപം തുറക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. ഇവരെ ചര്‍ച്ചയ്ക്കായി സബ് കളക്ടര്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു ചർച്ചക്ക് ശേഷം തുടർനടപടി.

സമാധിയിൽ ദുരൂഹത ആരോപിച്ചു നാട്ടുകാരിൽ ചിലർ പരാതി നൽകിയിരുന്നു. കല്ലറ തുറന്ന് പോസ്റ്റുമാർട്ടും നടത്തണമെന്നായിരുന്നു ആവശ്യം. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ​ഗോപൻ സ്വാമി (69)കഴിഞ്ഞ വ്യാഴാഴ്ച് മരിച്ചതെന്നാണ് വിവരം. അച്ഛൻ സമാധിയായെന്ന് മകൻ പറയുന്നു. പിതാവിന്റെ ആ​ഗ്രഹപ്രകാരം സമാധി ഇരുത്തിയെന്നും തുടർന്ന് ഇവിടം കോൺ​ക്രീറ്റ് സ്ലാബ് ഉപയോ​ഗിച്ച് അടച്ചുവെന്നുമാണ് മകൻ പറഞ്ഞത്.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവിൽ സ്ഥലത്തെത്തിയ പോലീസ് കല്ലറ പൊളിക്കാൻ ശ്രെമം നടത്തിയെങ്കിലും കുടുംബം അതിന് തയ്യാറായില്ല. കല്ലറക്കു മുന്നിൽ സ്വാമിയുടെ ഭാര്യയും മക്കളും പ്രതിക്ഷേധിച്ചു. തുടർന്ന് കല്ലറ തത്കാലം തുറക്കില്ലെന്നും കുടുംബവുമായി സംസാരിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സബ് കളക്ടർ ആൽഫ്രഡ് പ്രതികരിച്ചു.

Most Popular

To Top