സാമൂഹിക പെൻഷനുകളും, മറ്റു ക്ഷേമ നിധി പെൻഷനുകളും മാസങ്ങളായി കുടിശ്ശികയിലാണ് സംസ്ഥാനത്ത്, സർക്കാരിന്റെ അഭിമാന നേട്ടമായ പെൻഷനുകളിൽ ചിലത് മുടങ്ങിയിട്ട് ഇപ്പോൾ ഒരു വര്ഷത്തോളമായി. അയ്യായിരം കോടിയിലേറെ രൂപയാണ് ക്ഷേമപെൻഷനുകളായി സർക്കാർ കണ്ടെത്തേണ്ടത്,
ഇപ്പോൾ പെൻഷൻ വിതരണം സജീവ ചർച്ചയിലേക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അഭിമാന സ്തംഭമായി ഉയർത്തി കാണിച്ച പെൻഷൻ വിതരണം ഇടത് സർക്കാർ ഇപ്പോൾ മറന്നമട്ടാണ് കാണിക്കുന്നത്. 1600 രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം. സര്‍ക്കാര്‍ സഹായമുള്ള 16 ക്ഷേമ നിധി പെന്‍ഷനില്‍ ഒരെണ്ണംപോലും നേരാവണ്ണം നല്ല രീതിയിൽ കൊടുക്കാനാകുന്നില്ല. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കിട്ടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കൂടാതെ ആഭരണ തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍ ,തയ്യല്‍ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു വര്‍ഷത്തോട് അടുക്കുന്നു.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിമാസം കണ്ടത്തേണ്ടത് 900 കോടി രൂപയാണ്. വിവിധ ക്ഷേമനിധി പെന്‍ഷനുകള്‍ക്ക് 90 കോടി രൂപയും. സാമൂഹ്യക്ഷേമ പെന്‍ഷനിലെ അഞ്ചുവിഭാഗങ്ങളില്‍ വാര്‍ധക്യകാല, വിധവാ, ഭിന്നശേഷി പെന്‍ഷനുകളില്‍ മൂന്നിലൊന്ന് തുക കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ഇതിനെ പഴിച്ചാണ് സംസ്ഥാന ധനമന്ത്രിയുടെ നിരന്തരമായ പ്രതിരോധം. എന്താണ് ഇങ്ങനെ എന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം
