ഹമാസിന്റെ ഏരിയൽ യൂണിറ്റിന്റെ മേധാവിയെ വകവരുത്തി ഇസ്രായേൽ സൈന്യം. ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായിരുന്നു കൊല്ലപ്പെട്ട നിദാൽ അൽ നജർ.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ സൈനികരെ വധിക്കാൻ സ്ഫോടക വസ്തുക്കളും ആളില്ലാ വിമാനങ്ങളും നിർമിച്ചതിൽ പ്രധാന പങ്ക് വഹിച്ച ഭീകരനെയാണ് സൈന്യം വധിച്ചത്. ഇസ്രായേൽ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെയാണ് സൈന്യം പദ്ധതി നടപ്പിലാക്കിയത്.
ഡിസംബർ മൂന്നിന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. ഇസ്രായേൽ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെയാണ് സൈന്യം പദ്ധതി നടപ്പിലാക്കിയത്. ഇസ്രായേൽ പൗരന്മാർക്കും സൈനികർക്കുമെതിരെ പ്രവർത്തിക്കുന്ന ആരെയും വച്ചുപൊറുപ്പിക്കില്ലെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സൈനികരെ ലക്ഷ്യമിട്ട് ടണൽ ഷാഫ്റ്റ് കണ്ടെത്തിയതായി ഐഡിഎഫ് പറഞ്ഞു.
