News

പോലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; കൊലയ്ക്ക് പിന്നിൽ മന്ത്രവാദമെന്ന സംശയം

കൊല്ലം ചിതറയിൽ പൊലീസുകാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മന്ത്രവാദമെന്ന് സംശയം. പ്രതിയായ സഹദ് മന്ത്രവാദം നടത്തിയിരുന്നുവെന്ന് സൂചന. സാത്താന്റെ അടുത്തേക്ക് ഇർഷാദിനെ അയച്ചുവെന്ന് സഹദ് പറഞ്ഞതായി സംഭവസ്ഥലത്ത് എത്തിയ ആംബുലൻസ് ഡ്രൈവർ അമാനി ഫാസിൽ ട്വന്റിഫോറിനോട് പറഞ്ഞു. ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. താൻ ജിന്ന് സേവകനാണെന്ന് സഹദ് പറഞ്ഞിരുന്നു. ലഹരിയ്ക്കും അടിമയാണ് പ്രതിയായ സഹദ്.

സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ ‌നിരവധി ആയുധങ്ങളും സഹദിൻ്റെ വീട്ടിൽ നിന്ന് പോലീസും പോലീസ് കണ്ടെത്തി. രഹസ്യമായി പലതും ആ വീട്ടിൽ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പരാതി പറഞ്ഞിരുന്നു.  ലഹരി ഉപയോഗമാണ് ഇർഷാദിനെയും സഹദിനെയും തമ്മിൽ അടുപ്പിച്ചത്. നേരത്തെ ലഹരി കേസടക്കം നിരവധി കേസുകൾ സഹദിന്റെ പേരിൽ ഉണ്ട്.

കഴിഞ്ഞദിവസമാണ് പോലീസുകാരനായ നിലമേൽ വളയിടം സ്വദേശി ഇർഷാദിനെ (28)യാണ് സുഹൃത്തായ സഹദ് കഴുത്തറുത്ത് കൊന്നത്. ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലായിരുന്നു സംഭവം.

Most Popular

To Top