നിക്ഷേപത്തട്ടിപ്പ് കേസിൽ നടി ആശാ ശരത്തിനെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്.പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നുവെന്നാണ് ആശയുടെ മേലുള്ള പരാതി.
ആശാ ശരത്ത് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും, എന്നാൽ താനുമായി ബന്ധമുള്ള കാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് നടി ആശ ശരത് രംഗത്തു എത്തിയിരുന്നു. ആശാ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ഓൺലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി ആശാ ശരത്ത് രാജ്യം വിട്ടു എന്ന തരത്തിലായിരുന്നു വാർത്തകൾ എത്തിയത്
