News

ക്ഷേത്രത്തിനുള്ളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫ്ലക്സ് ബോർഡ്, സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ക്ഷേത്ര മതിൽക്കെട്ടിനുള്ളിലെ ദേവസ്വം ജൂബിലി ബോർഡുകൾ വിവാദമാകുന്നു. ക്ഷേത്രത്തിനുള്ളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകൃതമായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ പരിപാടിയുടെ ഫ്ലക്സ് ബോർഡാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ചത്.

ക്ഷേത്രത്തിനകത്തല്ല ഫ്ലക്സ് ബോർഡ് വയ്‌ക്കേണ്ടതെന്നും റോഡരികിൽ വച്ചിരിക്കുന്നതു പോലെയാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ഫ്ലക്സ് ബോർഡ് ദേവസ്വം ബോർഡിന്റേതോ ആരുടേതോ ആയിക്കോട്ടെ ക്ഷേത്രത്തിനകത്തല്ല അവ സ്ഥാപിക്കേണ്ടതെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് കുറ്റപ്പെടുത്തി.

Most Popular

To Top