എ.ഡി.എം നവീൻ ബാബുവിന്റെ മരണം മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി വിധി ഈ മാസം 29 പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ജഡ്ജി ജ. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.
പിപി ദിവ്യ നടത്തിയ വ്യക്തിഹത്യയെ തുടർന്നാണ് എഡിഎമ്മായിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് കോടതിയില്‍ ഹാജരായത്. പ്രാദേശിക മാദ്ധ്യമങ്ങളെ വിളിച്ച് പ്രസംഗം ചിത്രീകരിക്കാൻ പറഞ്ഞത് ആസൂത്രിതമാണ്. പിന്നീട് ദൃശ്യങ്ങൾ ചോദിച്ചു വാങ്ങിയിരുന്നുവെന്നും സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമർശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയിൽ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വൻ വാദിച്ചത്. ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. ദിവ്യയുടെ വാക്കുകൾ ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും അഭിഭാഷകൻ പറഞ്ഞു.
