ഇനിയും സിനിമ സെറ്റുകളിൽ പരിശോധന ഉണ്ടാകും വനിത കമ്മീഷൻ സംസ്ഥാന അധ്യക്ഷ സതീ ദേവി, ചിലയിടങ്ങളിൽ പരിഹാര സെൽ പ്രവർത്തിക്കുന്നില്ല അത്‌കൊണ്ട് തന്നെ അവിടെല്ലാം മിന്നൽ പരിശോധന നടത്തുമെന്ന് സതീദേവി പറഞ്ഞു. ഹേമ കമ്മീഷൻ കേസ് ഹൈ കോടതി പത്താം തീയതി പരിഗണിക്കുമ്പോൾ വനിത കമ്മീഷന്റെ നിലപാട് അറിയിക്കാമെന്നും ഹൈ കോടതി ഉത്തരവ് വന്നാൽ അത് പ്രാഫല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ട് വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്‌ജി അടങ്ങുന്ന ബെഞ്ച് കേസുകൾ പരിഗണിക്കും. സജിമോൻ പാറയിലിൻ്റെ ഹർജി പരിഗണിക്കവേയാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.
