News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. രാജ്ഭവന്‍ ജീവനക്കാര്‍ നാളെ വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്.

ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുന്നത് കണക്കിലെടുത്താണ് ഇന്ന് വൈകിട്ട് യാത്രയയപ്പ് ക്രമീകരിച്ചിരുന്നത്.  പുതിയ കേരള ​ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ആരിഫ് മുഹ​മ്മദ് ഖാനും ജനുവരി രണ്ടിനാണ് ബിഹാർ ഗവർണറായി ചുമതലയേൽക്കുന്നത്.

Most Popular

To Top