എംടിക്ക് ആദരമർപ്പിക്കുന്നതിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം നാളെ നടക്കും. അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററില്‍ നാളെ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
എം.ടിയുടെ സിനിമകളിലെ ഗാനങ്ങളെ ആസ്പദമാക്കി പിന്നണി ഗായകൻ രവിശങ്കർ നയിക്കുന്ന സംഗീതാർച്ചന, എം.ടിയുടെ സാഹിത്യകൃതികളും തിരക്കഥകളും ഉൾപ്പെടുന്ന പുസ്തകപ്രദർശനം, എം.ടിയുടെ ചലച്ചിത്രജീവിതത്തിലെ അനർഘനിമിഷങ്ങളെ രേഖപ്പെടുത്തിയ ഫോട്ടോപ്രദർശനം, കൂടാതെ 1973ലെ ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ മികച്ച സിനിമയായ ‘നിർമ്മാല്യ’ ത്തിൻറെ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമാകും.
