Film news

ആഷിക് അബു, റിമ എന്നിവർക്കെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തും; സിറ്റി പോലീസ് കമ്മീഷണർ 

ആഷിക് അബു, റിമ എന്നിവർക്കെതിരെയുള്ള പരാതിയിൽ പ്രഥമിക അന്വേഷണം നടത്തുമെന്ന്   സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകി. സൗത്ത് എ.സി.പി. പി. രാജ്കുമാറാണ് അന്വേഷണം നടത്തുക. തെന്നിന്ത്യൻ ഗായിക സുചിത്ര സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ ലഹരിമരുന്ന് ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വൈശാഖ്  രവീന്ദ്രൻ നൽകിയ പരാതി.

എന്നാൽ ഈ ആരോപണം തെറ്റാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും റിമ നേരത്തേ പറഞ്ഞിരുന്നു. ആഷിഖും, റിമയും  നടത്തുന്ന പാർട്ടികളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി ആണ് തമിഴ് ഗായിക സുചിത്ര പറഞ്ഞിരുന്നത്.കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരിപാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നുമാണ് ഗായിക ആരോപിച്ചത്.

 

Most Popular

To Top