News

മുഖ്യ മന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണ൦ ; കൊല്ലം സി പി എം  യോഗത്തിൽ വിമർശനം 

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ,മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും സിപിഎം കൊല്ലം ജില്ലാ കമ്മറ്റി യോഗത്തിൽ ആവശ്യം , ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാം ടേമിൽ മന്ത്രി ആക്കേണ്ട എന്ന് തീരുമാനിച്ചത്തിന് പിന്നിൽ മുഖ്യ മന്ത്രിയുടെ ഗൂഢാലോചന എന്നും ആരോപണം ഉയർന്നു.

രണ്ടു തവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന തീരുമാനവും നിഗൂഢമാണ്. ഇതൊന്നും ചോദ്യം ചെയ്യാൻ ഈ പാർട്ടിയിൽ ആരുമില്ല എന്നു ചോദിച്ച  അംഗങ്ങൾ കേന്ദ്ര കമ്മിറ്റിക്കു പോലും സംസ്ഥാനത്തെ പാർട്ടിയിലും ഭരണത്തിലും നിയന്ത്രണമില്ലെന്നും തുറന്നടിച്ചു. പാർട്ടിയും ഭരണവും കണ്ണൂർ ലോബി പിടിച്ചെടുത്തുവെന്ന വിമർശനവുമുണ്ടായി

മൈക്ക് ഓപ്പറേറ്ററോടു മാത്രമല്ല, ചടങ്ങിന്റെ അവതാരകയോടുപോലും മുഖ്യമന്ത്രി തട്ടിക്കയറുന്നു. ഇടതുപക്ഷ സഹയാത്രികനായ ഗീവർഗീസ് മാർ കൂറിലോസ് ഒരു കാര്യം ഉന്നയിച്ചപ്പോൾ മന്ത്രി പ്രതികരിച്ചത് ഒരുപാട് ധിക്കാരത്തോടെ ആയിരുന്നു, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ തുടങ്ങിയവർക്കെതിരെയും രൂക്ഷവിമർശനം ഉയർന്നു.അടിമുതൽ മുടിവരെ തിരുത്തൽ പ്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ബേബി പറഞ്ഞു.

Most Popular

To Top