തന്നിൽ ആരോപിച്ച ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ ആ ആരോപണങ്ങൾ നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് എ ഡി ജി പി അജിത്കുമാർ മുഖ്യ മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഈ ആരോപണങ്ങൾക്ക് ശേഷം എഡിജിപി എംആര്‍ അജിത് കുമാര്‍ അയക്കുന്ന രണ്ടാമത്ത് കത്താണിത്. നേരത്തെ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തികൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡിജിപിക്കും അജിത് കുമാര്‍ കത്ത് നല്‍കിയിരുന്നു.
അതേസമയം അതേ കത്തിന്റെ അടിസ്ഥാനത്തിലാണ് അൻവറിനെതിരായുള്ള ആരോപണങ്ങൾക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യവും സര്‍ക്കാര്‍ അന്വേഷിക്കുന്നത്. എന്നാലിപ്പോൾ വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തിലാണിപ്പോള്‍ വീണ്ടും അജിത് കുമാര്‍ കത്തയച്ചിരിക്കുന്നത്.
തന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാരിന് കേസെടുക്കാനാകുമെന്നും അത്തരമൊരു നടപടിയുണ്ടാകണമെന്നുമാണ് അജിത് കുമാറിന്റെ ആവശ്യം.
