വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യ മന്ത്രി പിണറായി വിജയൻ, വയനാട്ടിൽ ഇപ്പോൾ തുടരുന്ന നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗമാണ് അദ്ദേഹം വിളിച്ചുകൂട്ടിയിരിക്കുന്നത്, ഇന്ന് രാവിലെ 11 മണിക്കാണ് യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത് , യോഗം ഓൺലൈനായാണ് നടക്കുന്നത്
കൂടാതെ മൃതദേഹങ്ങളുടെ സംസ്കാരം, കണ്ടെത്തൽ, പുനരധിവാസം തുടങ്ങിയ മൂന്ന് കാര്യങ്ങളെ സംബന്ധിച്ചായിരിക്കും യോഗത്തിൽ ചർച്ചയാവുക. പുനരധിവാസത്തിനായുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആരംഭിച്ചുകഴിഞ്ഞു. ഈ യോഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുക്കുന്നുണ്ട്. ജില്ല കളക്ടറും പങ്കെടുത്തേക്കും.
അതേമസമയം വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. ഐബോഡ് പരിശോധനയിൽ ബെയിലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തുന്നത്
