പാലക്കാട് തോല്‍വിയുടെ ഉത്തരവാദിത്ത്വം താൻ ഏറ്റെടുക്കുന്നുവെന്നും അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നകാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും.കെ സുരേന്ദ്രന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തിരഞ്ഞെടുപ്പിലും വിജയത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും തോല്‍വിയുടെ ഉത്തരവാദിത്ത്വം പാര്‍ട്ടി പ്രസിഡന്റിലേക്കുമാണ് നീളുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രു ടീമിനെ നയിക്കുമ്പോൾ വിജയങ്ങൾ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് വഴി.
എല്ലാ ബൂത്തുകളും പരിശോധിച്ച് ശരിയായ വിശകലനം നടത്തി ചെറുതാണെങ്കിലും നഷ്ട്ടപെട്ട പിന്തുണ തിരികെ പിടിക്കും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അത് കാണാൻ സാധിക്കും. ശോഭാ സുരേന്ദ്രൻ ആരെയും അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ല. അവർ പാലക്കാടിന് വേണ്ടി നല്ലപോലെ പ്രവർത്തിച്ചതായും കെ സുരേന്ദ്രൻ പറഞ്ഞു.
