കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര ബജറ്റ് വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റ് കവാടത്തിൽ ബാനറുകൾ ഉയർത്തി പ്രതിഷേധം അറിയിച്ചു ഇന്ത്യാ സഖ്യം, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ബജറ്റിലെ വിവേചനത്തിനെതിരയാണ് ഇന്ത്യ സഖ്യം ഇങ്ങനൊരു പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിനു ശേഷം പ്രതിപക്ഷം സഭയില്‍ വിഷയം അവതരിപ്പിക്കും. കേന്ദ്രം വിശദീകരണം നല്‍കിയില്ലെങ്കില്‍ വാക്കൗട്ട് നടത്താനാണ് തീരുമാനം.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ കോണ്‍ഗ്രസ്, ടിഎംസി, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, ഇടതുപക്ഷം എന്നിവയുടെ എംപിമാരും ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു, ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളെ ബജറ്റ് ഇരുട്ടിലാക്കിയെന്ന് എന്ന്കോ ണ്‍ഗ്രസ് ആരോപിച്ചു. ജൂലൈ 27ന് ചേരുന്ന നീതി ആയോഗ് യോഗം തങ്ങളുടെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
