News

ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു, ആർക്കും പരിക്കില്ല

കൊല്ലം: ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. നിറയെ യാത്രക്കാരുണ്ടായിരുന്നു ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു.

Most Popular

To Top