News

തൃശൂർ പീച്ചി ഡാമിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂരിൽ  പീച്ചി ഡാമിന്റെ റിസർവോയറിൽ  കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, മലപ്പുറം സ്വദേശിയും എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് യഹിയ ആണു മുങ്ങിമരിച്ചത്.

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്.  ഇന്നലെ വൈകീട്ടോടെയാണ്  പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത്‌ യഹിയയെ കാണാതായത്. എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടത്തിന് പിന്നാലെ തൃശൂർ അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വെളിച്ച കുറവും ചെളിയും കാരണം ബുധനാഴ്ച രാത്രി തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

പിന്നീട്  സ്‌കൂബ ടീം ഉൾപ്പടെയുള്ളവർ ചേർന്ന്  തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. കാണാതായതിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top