ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലം മലപ്പുറത്ത് ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ്(19) ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം.
വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭർത്താവ് അബ്‌ദുൽ വാഹിദ് കറുത്തതിന്റെ പേരിലും ഇംഗ്ലീഷ് അറിയാത്തതിൻറെ പേരിലും നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിക്കുന്നതായി കുട്ടി കുടുംബത്തോട് പറഞ്ഞിരുന്നു.
വിവാഹ ബന്ധം വേർപെടുത്തണമെന്ന് അബ്‌ദുൽ വാഹിദ് ആവശ്യപ്പെട്ടതോടെ പെൺകുട്ടി മാനസികമായി ആകെ തകർന്നതായും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
